ലോകകപ്പ് :ഫൈനൽ കാണാതെ ഇന്ത്യ പുറത്തായി

ലോകകപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്തായി. ന്യൂസിലാന്റ് ഉയർത്തിയ 240 റൺസ് എന്ന വിജയലക്ഷ്യം നേടാനായി അവസാനം വരെ പൊരുതിയെങ്കിലും ഇന്ത്യ പരാജയപ്പെട്ടു

. സെമിയിൽ ന്യൂസീലൻഡിനെതിരെ 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18 റൺസകലെ വീണു. അർധസെ‍ഞ്ചുറിയുമായി ഇന്ത്യൻ മോഹങ്ങൾക്ക് രവീന്ദ്ര ജഡേജയും ധോണിയും ചിറകു നൽകിയെങ്കിലും ഇരുവരും അടുപ്പിച്ച് പുറത്തായത് തിരിച്ചടിയായി. 59 പന്തിൽ നാലു വീതം സിക്സും ബൗണ്ടറിയും സഹിതം 77 റൺസെടുത്ത ജഡേജയെ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ കെയ്ൻ വില്യംസൻ ക്യാച്ചെടുത്തു പുറത്താക്കി. 50 റൺസെടുത്ത ധോണി റണ്ണൗട്ടായി. മുന്‍നിര ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

.