കുവൈത്തിൽ ഇന്ത്യക്കാരുടെ ആത്മഹത്യാ നിരക്കിൽ വർധനവ് , മരണം വരിച്ചവരിൽ ഭൂരിഭാഗവും മലയാളികൾ

കുവൈറ്റ് സിറ്റി  : കുവൈറ്റില്‍ വിവിധ കാരണങ്ങള്‍ മൂലം എല്ലാ വര്‍ഷവും പ്രവാസികള്‍ ആത്മഹത്യ ചെയ്തു വരുന്ന പ്രവണത കൂടി വരുന്നതായി റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്ന പ്രവാസികളില്‍ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജീവൻ സ്വയം അവസാനിപ്പിച്ചവരിൽ 32 ശതമാനം പേരും മലയാളികളാണ്. 2016ല്‍ മാത്രം കുവൈറ്റില്‍ 42 ഇന്ത്യാക്കാരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. 7 സ്വാഭാവിക മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ കുവൈറ്റില്‍ 394 ഇന്ത്യാക്കാര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2007 മുതല്‍ 2017 വരെയുള്ള കാലത്തെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ആത്മഹത്യ ചെയ്ത ഇന്ത്യാക്കാരില്‍ 331 പേര്‍ പുരുഷന്മാരും 63 പേര്‍ സ്ത്രീകളുമാണ് .

മാനസിക സമ്മർദവും കട ബാധ്യതയുമാണ് ആത്മഹത്യക്ക് പ്രധാന കാരണമെന്നാണ് നിഗമനം.