കുവൈത്തിൽ ബാച്ചിലേഴ്സിനെ ഒഴിപ്പിക്കൽ തുടരുന്നു :ഒരാഴ്ചയ്ക്കിടെ വൈദ്യുതി വിച്ഛേദിച്ചത് 43 കെട്ടിടങ്ങളിൽ

കുവൈറ്റ് സിറ്റി : സ്വദേശി കുടുംബങ്ങളുടെ താമസ കേന്ദ്രങ്ങളിൽ കുടുംബത്തോടെയല്ലാതെ താമസിക്കുന്ന വിദേശികളെ കുടിയൊഴിപ്പിക്കുന്ന നടപടി വൻ വിജയം എന്ന് വിലയിരുത്തൽ. ഒരാഴ്ചയ്ക്കിടെ 43 കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിക്കുകയും 47 പേരെ കുടിപ്പിക്കുകയും ചെയ്തു 320 പേർക്ക് മുന്നറിയിപ്പ് നൽകി. ആഭ്യന്തരമന്ത്രാലയം സിവിൽ ഇൻഫർമേഷൻ മന്ത്രാലയം , ജല വൈദ്യുതി മന്ത്രാലയം തുടങ്ങിയ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാണ് കുടിയൊഴിപ്പിക്കൽ നടക്കുന്നത്. നിയമംലംഘിച്ച് വിദേശികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളിൽ ആദ്യഘട്ടമായി വൈദ്യുതി വിച്ഛേദിക്കും. അടുത്തഘട്ടത്തിൽ കെട്ടിട ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുകയും നിയമം ലംഘിച്ചു താമസിക്കുന്ന വിദേശികൾക്ക് പിഴ ചുമത്തുകയും ചെയ്യും. താമസരേഖ ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ പുതുക്കുന്നതിനും വിലക്കേർപ്പെടുത്തുകയും ചെയ്യും