പ്രളയ പുനർനിർമാണത്തിന് കേരളത്തിന് യു എ ഇ യുടെ 20 കോടി..ഘട്ടം ഘട്ടമായി കൂടുതൽ തുക നൽകിയേക്കും..

 

 

 

 

 

പ്രളയ പുനർനിർമാണത്തിന് കേരളത്തിന് യു എ ഇ യുടെ 20 കോടി..സഹായ ധനം നൽകി ഘട്ടം ഘട്ടമായി കൂടുതൽ തുക നൽകിയേക്കും..മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ് ബൂക്കിലൂടെ ഇക്കാര്യം അറിയിച്ചത്

മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌

പ്രളയപുനര്‍നിര്‍മാണത്തിന് പണം സമാഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി യു.എ.ഇ. സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രളയത്തിന്റെ അതിഭീകരമായ അനുഭവങ്ങൾ റെഡ്ക്രസന്റുമായി അന്ന് ചർച്ച ചെയ്തു. ഈ ചര്‍ച്ചയില്‍ പാര്‍പ്പിട നിര്‍മാണത്തിന് സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്റ് ഉറപ്പു നല്‍കി. അതിന്‍റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്തെത്തിയ റെഡ് ക്രസന്‍റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരാണാപത്രം ഒപ്പിട്ടു. ആദ്യഘട്ടമായുള്ള സഹായമാണിത്. തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്‍റ് അറിയിച്ചിട്ടുണ്ട്. റെഡ്ക്രസന്റ് യു.എ.ഇയിൽ ഏറ്റവും കൂടുതൽ ചാരിറ്റി പ്രവർത്തനം നടത്തുന്നവരാണ്. ലോകത്താകെ വിവിധ തരത്തിലുള്ള സഹായം അവർ ലഭ്യമാക്കുന്നുണ്ട്. കേരളത്തിന് നല്‍കുന്ന സഹായത്തിനും പിന്തുണയ്ക്കും യു.എ.ഇ. ഭരണാധികാരികള്‍ക്കും റെഡ് ക്രസന്‍റിനും നന്ദി.

ധാരാണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബി, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രവാസി വ്യവസായി എം.എ. യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.