കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: പിടികൂടിയത് ഒരുകോടിയിലധികം ലഹരി ഗുളികകൾ

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖ തുറമുഖ നഗരമായ  ശുവൈഖിൽ വൻ മയക്കുമരുന്ന് വേട്ട. വിദേശ രാജ്യത്തു നിന്നെത്തിയ കണ്ടെയ്നറിൽ നിന്നാണ് ഒരു കോടിയിലധികം ലഹരി ഗുളികകൾ പിടികൂടിയത്. മെഡിക്കൽ, ഇലക്ട്രികൽ ഉപകരണങ്ങളുടെ കൂടെയാണ് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഉണ്ടായതെന്ന് പരിശോധന വിഭാഗം സൂപ്പർവൈസർ മുസാഹിദ് അൽ ഹുലൈല പറഞ്ഞു. മാനസികനില തകരാറിലാക്കുന്ന ഗുളികകളാണ് കണ്ടയ്നറിൽ നിന്നും സുരക്ഷാ വിഭാഗം പിടിച്ചെടുത്തത്.