ബ്രസീലിൽ ഡാം ദുരന്തം ;40 മരണം ചെളിയിൽ അകപ്പെട്ട് 300ഓളം പേർ

ബ്രസീലിയ :ബ്രസീലിൽ ഡാം തകർന്നു40 പേർ മരിച്ചു 300ഓളം പേരെ കാണാതായി
തെക്ക് കിഴക്കൻ ബ്രസീലിലെ ബെലോ ഹൊറിസോണ്ട നഗരത്തിനടുത്ത് ഖനന കമ്പനിയായ വലെയുടെഖനിയിലുള്ള ഡാമാണ് വെള്ളിയാഴ്ച തകർന്നത് .ലക്ഷക്കണക്കിന് ടൺ ചളിയാണ് ഡാമിൽ നിന്നും ഒഴുകിയെത്തിയത് പ്രദേശത്തേ ജനങ്ങൾ റോഡുകൾ കെട്ടിടങ്ങൾ തുടങ്ങിയവയെല്ലാം ചളിക്കുള്ളിൽ മൂടപ്പെടുകയായിരുന്നു .ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും കൂടുതൽ പേർ ചളിയിൽ അകപ്പെട്ടതിനാൽ മരണസംഖ്യ ഉയർന്നേക്കും .കാണാതായ 300 പേരും ഖേൽ കമ്പനിയുടെ തൊഴിലാളികളാണെന്നു കരുതുന്നു അപകടത്തിൽ 170 പേരെ ഇതുവരെ രക്ഷപ്പെടുത്തി ഇതിൽ 23 പേർ ആശുപത്രിയിൽ ചികിൽസയിലാണ് ബ്രസീൽ പ്രസിഡൻറ് ജയിർ ബോൽ സൊനാരോ അപകട സ്ഥലം സന്ദർശിച്ചു .ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.