കുവൈത്തിലെ പ്രമുഖ കമ്പനിയായ അൽ ഗാനിമിലേക്കുള്ള റിക്രൂട്ട്മെന്റ് നാളെ

കുവൈത്ത് സിറ്റി : കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ ഖാനി മിലേക്കുള്ള റിക്രൂട്ട്മെൻറ് നാളെ ഫർവാനിയയിൽ വെച്ച് നടക്കും. അഡ്മിൻ അസിസ്റ്റൻറ്, വെയർഹൗസ് ടീം ലീഡർ, വെയർ ഹൗസ് മാൻ, കാർപെൻഡർ, ഫർണിച്ചർ ഇൻസ്റ്റാളർ, ഹെവി ഡ്രൈവർ, ലൈറ്റ് ഡ്രൈവർ, കൂലി തൊഴിലാളി, തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. നാളെ രാവിലെ 9 മുതൽ വൈകിട്ട് മൂന്നു മണി വരെയാണ് റിക്രൂട്ട്മെൻറ്.താൽപര്യമുള്ളവർ സി വി, പാസ്സ്പോർട്ട്, സിവിൽ ഐഡി, ഇത്‌നാമൽ, എന്നിവയുമായി ഫർവാനിയ ക്രൗൺ പ്ലാസ ഹോട്ടലിലാണ് എത്തേണ്ടത്