ഗൾഫ് വിമാനയാത്ര നിരക്ക്: കഴുത്തറപ്പനെക്കാള്‍ കൂടിയ പദമുണ്ടെങ്കില്‍ അത് ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വിമാനയാത്രാ നിരക്ക് വര്‍ധിക്കുന്നതിനെ കഴുത്തറപ്പന്‍ എന്നതിനെക്കാള്‍ കൂടിയ പദമുണ്ടെങ്കില്‍ അത് ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘പിണറായിയോട് ചോദിക്കാം’ എന്ന പേരില്‍ ജനങ്ങളില്‍ നിന്ന് പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കുന്ന സിപിഎം പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച ഫേസ്ബുക്ക് ലൈവ് പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അവധിക്കാലത്തും തിരക്ക് കൂടുന്ന സന്നര്‍ഭങ്ങളിലും പ്രവാസികളുടെ യാത്രാ നിരക്ക് വിമാനക്കമ്പനികള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.