കുവൈത്തിൽ നിന്നും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യം വിട്ടത് 65521 ഗാർഹിക തൊഴിലാളികൾ

കുവൈറ്റ് : കുവൈറ്റില്‍ നിന്നും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഗാര്‍ഹിക മേഖലയില്‍ നിന്നും പുറത്തു പോയത് 65521 പ്രവാസികളെന്ന് റിപ്പോര്‍ട്ട്. കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇത്രയും പേര്‍ രാജ്യം വിട്ടത്.

പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുരത്തു വിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതെസമയം 2019ല്‍ 69282 ഗാര്‍ഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് പുതുതായി റിക്രൂട്ട് ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കി.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ആകെ വീട്ടുജോലിക്കാരുടെ എണ്ണം 718000 കടന്നുവെന്നാണ് റിപ്പോര്‍ട്ട്. 2018 ഡിസംബര്‍ 31 വരെ 648000 ഗാര്‍ഹിക തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രാജ്യത്ത് ജോലി ചെയ്യുന്ന മൊത്തം പ്രവാസികളുടെ എണ്ണത്തില്‍ 34.1 ശതമാനമാണ് കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം എന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.