കുവൈത്തിന് യു എന്നിന്റെ അഭിനന്ദനം

കുവൈത്ത് സിറ്റി:ആഗോള തലത്തിലും ഗൾഫ്‌മേഖലയിലും സമാധാനത്തിനും സുരക്ഷിതത്ത്വത്തിനും വേണ്ടി മുൻകൈ .എടുക്കുന്ന കുവൈത്തിന്റെ ശ്രമങ്ങളെ ഐക്യരാഷ്ട്രസഭ അഭിനന്ദിച്ചു .കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ വകുപ്പിന്റെ ചുമതലയുമുള്ള ഷെയ്ഖ് സബ അൽ ഖാലിദ് അഹ്മദ് അൽ സബയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഐക്യരാഷ്ടസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്
കുവൈത്തിനെ അനുമോദിച്ചത് .കുവൈത്തും യു എന്നുമായുള്ള ഊഷ്മള ബന്ധത്തിന്റെ പ്രാധാന്യം അദ്ദേഹം പ്രത്തേകം എടുത്തു പറഞ്ഞു .ഗൾഫ് മേഖല നേരിടുന്ന വെല്ലുവിളികളും കൂടിക്കാഴ്ചയിൽ ചർച്ചയായി .
കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ഡോക്ടർ നാസർ അൽ സബ ,യു എന്നിലെ കുവൈത്ത് പ്രതിനിധി മൻസൂർ അൽ ഉതൈബി തുടങ്ങിയവർ സംബന്ധിച്ചു .