ഇന്ത്യക്കാരന്റെ വധശിക്ഷ കുവൈത്ത് സുപ്രീം കോടതി റദ്ദാക്കി

കുവൈറ്റ് സിറ്റി

കുവൈത്തിൽ കൊലപാതക കേസിൽ ഇന്ത്യക്കാരന് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി സാദ് അബ്ദുല്ലയിൽ വെച്ചുണ്ടായ വാക്തർക്കത്തിൽ അഫ്ഗാനിസ്ഥാൻ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 3000 ദിനാറിന്റെ കച്ചവട ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് അഫ്ഗാൻ സ്വദേശിയെ കൊലപ്പെടുത്തിയതെന്നാണ് കേസ് ഫയൽ പറയുന്നത്.