നാലു മാസമായി ശമ്പളമില്ല കുവൈത്തിൽ നാലായിരത്തോളം തൊഴിലാളികൾ കുത്തിയിരിപ്പ് സമരത്തിൽ

കുവൈറ്റ് സിറ്റി

നാലുമാസമായി ഡോഡ്സൽ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി  സാലറി നൽകാത്തതിനാൽ നാലായിരത്തോളം തൊഴിലാളികൾ നടത്തുന്ന കുത്തിയിരിപ്പ് സമരം ശ്രദ്ധേയമാകുന്നു ജാബിർ അൽ അഹമ്മദ് യിലാണ് രാവിലെയും വൈകിട്ടും കമ്പനിക്ക് മുമ്പിൽ കുത്തിയിരുന്ന് കൊണ്ട് തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ശമ്പളം ലഭിക്കുന്നില്ലെന്ന തൊഴിലാളികളുടെ വാദം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കമ്പനി റസിഡൻസി പുതുക്കി നൽകാത്തതിനാൽ തൊഴിലാളികളിൽ പലരും കുവൈറ്റിൽ തങ്ങുന്നതിന് നിയമപരമായ തടസ്സങ്ങൾ നേരിടുന്നുണ്ട്. സമരം ശ്രദ്ധ നേടിയതോടെ സർക്കാർ തലത്തിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ