കുവൈത്തിൽ ഇറാഖി യുവതിയെ കത്തിമുനയിൽ നിർത്തി 1500 കെ ഡി കവർന്നു

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി വനിതയെ കത്തിമുനയില്‍ നിര്‍ത്തി 1500 കെഡി കവര്‍ന്നു . ഇറാഖി യുവതിയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ജാപ്പനീസ് കാര്‍ ഓടിച്ചു വന്ന അജ്ഞാതനു വേമ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
അഹ്മദി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. കാറിലെത്തിയ അജ്ഞാതന്‍ തന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 1500 കെഡി ഉള്‍പ്പെടുന്ന ബാഗുമായി കടന്നുകളഞ്ഞെന്നാണ് യുവതിയുടെ പരാതി. സില്‍വര്‍ കളറുള്ള കാറിലാണ് പ്രതി എത്തിയത്.