മലയാളി യുവാവിനെ കുവൈത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കുവൈറ്റ്‌ സിറ്റി  : 35 കാരനായ മലയാളി യുവാവിനെ അബ്ബാസിയയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കരുനാഗപ്പള്ളി പാവുമ്പ ജയഭവനം രവീന്ദ്രന്‍ ലതിക ദമ്പതികളുടെ മകന്‍ അജയന്‍ ആണ് മരിച്ചത്. ഭാര്യ നിഷാ ബേബി .
ഏതാനും വര്‍ഷങ്ങളായി യോർക്ക് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.  സുഹൃത്തുക്കള്‍ അന്വേഷിച്ചു  ചെന്നപ്പോൾ ആണ്  താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലീസിനെ വിവരം അറിയിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മേൽ നടപടിക്കായി മോർച്ചറിയിലേക്ക് മാറ്റി