കുവൈത്തിൽ ഇടിമിന്നലോടുകൂടെയുള്ള മഴക്കും കാറ്റിനും സാധ്യത

നാളെ ഉച്ച മുതൽ ചൊവ്വാഴ്ച രാത്രിവരെ കുവൈത്തിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകൻ എസ്സ റമദാൻ അറിയിച്ചു. നിലവിലെ ചൂടുകൂടിയ കാലാവസ്ഥ നാളെയോടെ അവസാനിച്ചേക്കും. സൗദിഅറേബ്യ, ജോർദാൻ ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ മഴ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.