രണ്ട് ദിവസം കഴിഞ്ഞിട്ടും രക്ഷിതാക്കൾ തേടിവന്നില്ല :അബ്ബാസിയ പോലീസ് സ്റ്റേഷനിലെ പിഞ്ചുബാലൻ നൊമ്പരമാകുന്നു

കുവൈത്ത്‌ സിറ്റി : പട്രോളിംഗിനിടയിൽ ജിലീബ്‌ ശുയൂഖ്‌ പ്രദേശത്ത്‌ നിന്നും സുരക്ഷാ ഉദ്യോഗസ്ഥർക്ക്‌ ലഭിച്ച പിഞ്ചു കുഞ്ഞ്‌ 2 ദിവസമായി അബ്ബാസിയ പോലീസ്‌ സ്റ്റേഷനിൽ കഴിയുന്നു.ഈ വ്യാഴാഴ്ചയാണു സുരക്ഷാ ഉദ്യോഗസ്ഥർക്ക്‌ പ്രദേശത്തെ ബ്ലോക്ക്‌ 5 ലെ വഴിയിൽ നിന്നും കുട്ടിയെ ലഭിക്കുന്നത്‌. രക്ഷിതാക്കൾ അന്വേഷിച്ച്‌ എത്തുമെന്ന പ്രതീക്ഷയിൽ ഉദ്യോഗസ്ഥർ കുഞ്ഞിനെ സ്റ്റേഷനിലേക്ക്‌ കൊണ്ടു പോകുകയും ചെയ്തു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടിയെ അന്വേഷിച്ച്‌ ഇത്‌ വരെ ആരും സ്റ്റേഷനിൽ എത്തിയിട്ടില്ല.കുട്ടിയുടെ ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ലെങ്കിലും സംസാരിക്കുവാനോ കുട്ടിയിൽ നിന്ന് വിവരങ്ങൾ ആരായാനോ സാധിക്കാത്തതാണു ഉദ്യോഗസ്ഥരെ കുഴക്കുന്നത്‌. ഇതേ തുടർന്ന് പള്ളികളിലും അസോസിയേഷനുകളിലും ജനങ്ങൾ ഒത്തു ചേരുന്ന പ്രദേശങ്ങളിലും കുട്ടിയെ സംബന്ധിച്ച വിവരം അറിയിപ്പായി നൽകിയെങ്കിലും കുട്ടിയെ തേടി ഇതു വരെ ആരും തന്നെ എത്തിയിട്ടില്ല. കുട്ടി ഇപ്പോൾ അബ്ബാസിയ പോലീസിന്റെ പരിചരണത്തിലാണുള്ളത്