ഒ ഐ സി സി കുവൈത്ത് ‘പുരസ്കാര സന്ധ്യ’ റാഫിൾ കൂപ്പൺ വിതരണത്തിന് ഉജ്വല തുടക്കം

കുവൈത്ത് സിറ്റി :  ഓ ഐ സി സി കുവൈറ്റിന്റെ നേതൃത്വത്തിൽ, ഒക്ടോബര് 12 ന് നടക്കുന്ന “പുരസ്കാരസന്ധ്യ -2019” സാംസ്‌കാരിക പരിപാടിയുടെ റാഫിൾ കൂപ്പണിന്റെ വിതരണ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വർഗ്ഗീസ്സ് പുതുക്കുളങ്ങര നിര്‍വഹിച്ചു. ഒ ഐ സി സി കുവൈത്തിന്റെ യുവജന സംഘടനയായ ഒ ഐ സി സി യൂത്ത് വിംഗിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. യൂത്ത് വിംഗ് എക്സിക്യുട്ടീവ് മെമ്പർ ടുബിന്‍ കോടമുള്ളില്‍ വര്‍ഗീസ്‌ പുതുക്കുളങ്ങരയില്‍ നിന്നും ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങി.പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, പാലക്കാട് എം പി വി കെ ശ്രീകണ്ഠന്‍, ബോളിവുഡ് താരവും കോൺഗ്രസ്സ് നേതാവുമായ നഗ്മ തുടങ്ങിയവർ പങ്കെടുക്കുന്ന പുരസ്കാരസന്ധ്യയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് ഓ ഐ സി സിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നത്.
യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട് ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇല്ല്യാസ് പൊതുവാച്ചേരി സ്വാഗതവും ട്രഷറർ ബൈജു പോൾ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് ഷബീർ കൊയിലാണ്ടി,ജന:സെക്രട്ടറി ഇസ്മായിൽ പാലക്കാട്, ഹസീബ്,ഇസ്മായിൽ മലപ്പുറം, ശരൺ,ശരത്, ആൽബിൻ,രജിത്, സുജിത് കായലോട്, അനസ്, ബിജു കണ്ണൂർ, ടിന്റ, അരുൺ, ദിലീബ്, ബിജി പള്ളിക്കൽ തുടങ്ങിയവർ സംസാരിച്ചു.