കുവൈത്തിൽ ഇന്ത്യൻ ഡെലിവറി ബോയിക്ക്‌ ക്രൂര മർദ്ദനം :അക്രമികൾ കവർന്നെടുത്തത് 210 ദിനാർ

കുവൈറ്റ് സിറ്റി

ഇന്ത്യൻ ഡെലിവറി ബോയ്ക്ക്‌ ജഹ്‌റയിൽ വെച്ച് ക്രൂരമായി മർദ്ദനമേറ്റു. ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ അജ്ഞാതരായ മൂന്നുപേർ ഇയാളെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും 210 കെ ഡി അക്രമികൾ അപഹരിക്കുകയും ചെയ്തു. ഡെലിവറി ബോയ് യുടെ പരാതിയിൽ കുവൈറ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്