കുവൈത്തിലെ ജഹ്‌റയില്‍ ബാച്ചിലേഴ്‌സിന്റെ താമസസ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു .

കുവൈറ്റ്സിറ്റി :

കുവൈറ്റിലെ ജഹ്‌റയില്‍ ബാച്ചിലേഴ്‌സിന്റെ താമസസ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു .
ജഹ്‌റ ഗവര്‍ണറേറ്റിലെ മുന്‍സിപാലിറ്റി വിഭാഗം വൈദ്യുതി വകുപ്പിന്റെ സഹകരണത്തോടെയാണ് അല്‍ ഖസാറിലെയും അല്‍ അയൂനിലെയും ബാച്ചിലേഴ്‌സിന്റെ പാര്‍പ്പിട കേന്ദ്രങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.സ്വദേശികൾക്ക് അനുവദിച്ചിട്ടുള്ള ഇടങ്ങളിൽ താമസിക്കുന്ന പ്രവാസി ബാച്ചിലേയ്‌സിനെയാണ് ഇത്തരത്തിൽ കുടിയൊഴിപ്പിക്കുന്നത്.