കുവൈറ്റിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി

രാജ്യത്തെ ബലിപെരുന്നാൾ അവധിദിനങ്ങൾ സിവിൽ സർവീസ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു മാസം കാണുന്നതിന് അനുസൃതമായി രണ്ട് ഓപ്ഷനുകൾ ആണ് പ്രഖ്യാപിച്ചത് അറബി മാസം ദുൽഖഅ്ദ 29 ദിവസം ആണെങ്കിൽ ഓഗസ്റ്റ് 10 മുതൽ
13 വരെ അവധിയായിരിക്കും . അതേസമയം ദുൽഖഅദ മാസം 30 ദിവസത്തിലേക്ക് നീണ്ടാൽ ഓഗസ്റ്റ് 11 മുതൽ 17 വരെ ആയിരിക്കും അവധി.