27 ൽ അധികം കാറുകൾ മോഷ്ടിച്ച സംഘം കുവൈത്തിൽ പിടിയിലായി

കുവൈറ്റ് സിറ്റി

27ൽ അധികം കാറുകൾ മോഷ്ടിക്കുകയും പാർട്സുകൾ മറിച്ചു വിൽക്കുകയും ചെയ്തിരുന്ന സംഘത്തെ കുവൈത്ത് പോലീസ് പിടികൂടി. മൂന്ന് ബിദൂനികളും രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും ഉൾപ്പെടുന്ന അഞ്ചംഗ സംഘത്തെയാണ് പിടികൂടിയത് ചോദ്യംചെയ്യലിനിടെയാണ് 25 ഓളം കാറുകൾ മോഷ്ടിക്കുകയും പാർട്സുകൾ മാർക്കറ്റിൽ വിൽക്കുകയും ചെയ്തതായി ഇവർ പോലീസിനോട് സമ്മതിച്ചത്