കുവൈത്തിൽ നിന്നും അവധിക്ക് നാട്ടിൽ പോയ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കുവൈറ്റ് സിറ്റി :  കുവൈത്തിൽ നിന്നും അവധിക്കു നാട്ടിൽ പോയ യുവാവ് നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.  കോഴിക്കോട് നന്തി കടലൂർ വടക്കേവളപ്പിൽ ഫൈസൽ (40) ആണ് മരിച്ചത്.  മെഹ്ബൂലയിൽ കെട്ടിടത്തിന്റെ കെയർടേക്കറായി ജോലി ചെയ്തു വരികയായിരുന്നു ഫൈസൽ.

ബുധനാഴ്ച രാത്രി വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വടക്കേ വളപ്പിൽ പരേതനായ അഹ്മദ് കുട്ടിയുടെയും കുഞ്ഞായിഷയുടെയും മകനാണ്. ഷഹീനയാണ് ഭാര്യ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹം. ശരീഫ ഹനീഫ (കുവൈത്ത്) കരീം (കുവൈത്ത്). പരേതരായ ബഷീർ , മുസ്തഫ എന്നിവർ സഹോദരങ്ങളാണ്.