ലുലു എക്‌സ്‌ചേഞ്ചിന്റെ 23മത് ശാഖ ജഹ്‌റയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ ധനകാര്യ സേവന കമ്പനിയായ ലുലു എക്‌സ്‌ചേഞ്ചിന്റെ 23മത് ശാഖ ജഹ്‌റയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലുലു എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് മറ്റ് ഉദ്യോഗസ്ഥര്‍ , വിശിഷ്ടാതിഥികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ കെ ജീവ സാഗര്‍ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.

ജഹ്‌റയില്‍ തങ്ങളുടെ രണ്ടാമത്തെ ശാഖ തുറക്കുന്നതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും പുതിയ ബ്രാഞ്ച് വഴി തങ്ങളുടെ ഉപഭോക്താക്കള്‍ത്ത് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുമെന്നും ലുലു എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് വ്യക്തമാക്കി.

കുവൈത്തിലുടനീളമുള്ള പ്രധാന സ്ഥലങ്ങളില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നൂതനവും കാര്യക്ഷമവും കൂടുതല്‍ സൗകര്യപ്രദവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന കമ്പനിയുടെ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് ലുലു എക്‌സ്‌ചേഞ്ച് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള അതിവേഗവും വിശ്വസനീയവുമായ പണ കൈമാറ്റവും വിദേശ വിനിമയ സേവനങ്ങളുമാണ് ലുലു എക്‌സ്‌ചേഞ്ച് വാഗ്ദാനം ചെയ്യുന്നത്.

പുതിയ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചതോടു കൂടി കുവൈറ്റിലെമ്പാടുമായി 23 ശാഖകളാണ് ലുലു എക്‌സ്‌ചേഞ്ചിനുള്ളത്. ഈഗില, അല്‍ റായ്, മിഗ്രിബ് , ദജീജ്, മുബാറക്കിയ , ഖൈത്താന്‍ എന്നിവടങ്ങളില്‍ ഓരോ ബ്രാഞ്ചും, ജഹ്‌റ, മംഗഫ്, സലാമിയ , ഫഹാഹീല്‍ , അബ്ബാസിയ എന്നിവടങ്ങളില്‍ രണ്ട് ബ്രാഞ്ചുകള്‍ വീതവും , ഫര്‍വാനിയയില്‍ മൂന്ന് ബ്രാഞ്ചുകളും , മഹ്ബൂലയില്‍ നാല് ബ്രാഞ്ചുമാണ് ലുലു എക്‌സ്‌ചേഞ്ചിന് ഉള്ളത്.