ആൾകൂട്ട കൊലപാതകം :കല കുവൈത്ത് പ്രതിഷേധ കൂട്ടായ്മ ഓഗസ്റ്റ് 2ന് അബ്ബാസിയയിൽ

കുവൈറ്റ് സിറ്റി: വർദ്ധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതങ്ങൾക്കെതിരെയും പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരായ സംഘ പരിവാർ ഭീഷണിക്കെതിരെയും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 2-ന് വൈകിട്ട് 6 മണിക്ക് അബ്ബാസിയ കല സെന്ററിൽ വെച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. കുവൈറ്റ് പ്രവാസി സമൂഹത്തിലെ പ്രമുഖ സാംസ്കാരിക വ്യക്തിത്വങ്ങൾ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ നാല് മേഖലകളിൽ നിന്നും വാഹനസൌകര്യം ഒരുക്കിയിട്ടുണ്ടെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.