ആഭരണങ്ങളുടെ മൂല്യം ഉപഭോക്താക്കൾക്ക് ഇനി നേരിട്ടറിയാം : ഫോർ ലെവൽ അഷ്വറൻസ് സർട്ടിഫിക്കറ്റുമായി കല്യാൺ ജ്വല്ലേഴ്സ്

കുവൈറ്റ് സിറ്റി

ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വസ്തതയുള്ളതുമായ ആഭരണ ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്സ് നാല് തലത്തിലുള്ള അഷ്വറൻസ് പദ്ധതിക്ക് തുടക്കമിട്ടു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ആഭരണം മാത്രം നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നാലു തലത്തിലുള്ള മൂല്യം ഉറപ്പാക്കുന്ന സാക്ഷ്യപത്രം ആഭരണത്തിന് കൂടെ കല്യാൺ ജ്വല്ലേഴ്സ് വിതരണംചെയ്യുന്നത്. കല്യാൺ ജ്വല്ലേഴ്‌സിന്റെ ആഭരണങ്ങൾ ഒട്ടേറെ ശുദ്ധത പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയാണ്. നാലു തലത്തിലുള്ള അഷ്വറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിലൂടെ സ്വർണ്ണത്തിൻറെ മൂല്യവും സ്വർണ്ണത്തിൻറെ ശുദ്ധതയും ആഭരണങ്ങൾ കൈമാറുമ്പോഴും വിൽക്കുമ്പോഴും ഉള്ള മൂല്യവും ഉറപ്പാക്കാൻ സാധിക്കും. കൂടാതെ കല്യാൺ ജ്വല്ലേഴ്സിന്റെ എല്ലാ ഷോറൂമുകളിൽ നിന്നും വാങ്ങിയ ആഭരണത്തിന് ജീവിതകാലം മുഴുവൻ സൗജന്യ മെയിന്റൻസും   നൽകും. അഷ്വറൻസ് സർട്ടിഫിക്കറ്റിൽ സ്വർണ്ണത്തിൻറെ തൂക്കവും ആഭരണത്തിന്റെ നിർമാണത്തിനുപയോഗിക്കുന്ന അരക്ക് ജെം സ്റ്റോൺ, ഗ്ലാസ്‌, ഇനാമൽ, എന്നിവയുടെ അളവും രേഖപ്പെടുത്തിയിരിക്കും. കൂടാതെ സ്വർണം കൈമാറ്റം ചെയ്യുമ്പോഴും വിൽക്കുമ്പോഴും ഏറ്റവുമുയർന്ന മൂല്യവും കല്യാൺ ജ്വല്ലേഴ്സ് ഉറപ്പുനൽകുന്നു. ആദ്യ ഘട്ടമായി ഇന്ത്യയിൽ ആരംഭിച്ച പദ്ധതി വൈകാതെ മറ്റു രാജ്യങ്ങളിലും ആരംഭിക്കും. ഒരു സ്റ്റോർ മാത്രമായി ആരംഭിച്ച് ആഗോളതലത്തിൽതന്നെ മികച്ച ബ്രാൻഡ് ആയി മാറിയ കല്യാൺ ജ്വല്ലേഴ്സിന്റെ അടിത്തറ വിശ്വസ്തതയും ഇടപാടുകളിലെ സുതാര്യതയും ആണെന്ന് കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി എസ് കല്യാണരാമൻ പറഞ്ഞു