ജീവിതച്ചെലവുകൾ താങ്ങാൻ കഴിയുന്നില്ല :കുവൈത്തിൽ നിന്നും പ്രവാസികുടുംബങ്ങൾ കൂട്ടത്തോടെ മടങ്ങുന്നു

കു​വൈ​ത്ത്​ സി​റ്റി: ജീ​വി​ത​ച്ചെ​ല​വു​ വർദ്ധനവ് മൂലം പ്രവാസികൾ കു​ടും​ബ​ത്തെ നാ​ട്ടി​ല​യ​ച്ച്​ ബാ​ച്ചി​ല​ർ മു​റി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​ത്​ വ്യാ​പ​ക​മാ​യി. അ​ത്ര പ​ഴ​ക്ക​മി​ല്ലാ​ത്ത ഫ​ർ​ണി​ച്ച​റു​ക​ൾ എ​ടു​ക്കാ​നാ​ളി​ല്ലാ​തെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ചാ​ണ്​ ആ​ളു​ക​ൾ നാ​ടു​വി​ടു​ന്ന​ത്.വ​രു​മാ​നം കു​റ​യു​ന്ന​തി​നൊ​പ്പം ജീ​വി​ത​ച്ചെ​ല​വ് വ​ൻ​തോ​തി​ൽ കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടും​ബ​മൊ​ന്നി​ച്ച് താ​മ​സി​ക്കു​ന്ന പ​ല​രും മാ​റി​ച്ചി​ന്തി​ക്കു​ന്ന പ്ര​വ​ണ​ത കാ​ണു​ന്നു. ജോ​ലി സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം മൂ​ലം അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കു​ട്ടി​ക​ളെ കു​വൈ​ത്തി​ലെ സ്​​കൂ​ളു​ക​ളി​ൽ ചേ​ർ​ക്കാ​ൻ ആ​ളു​ക​ൾ ഭ​യ​ക്കു​ന്നു​ണ്ട്. കുവൈത്തിൽ ഇ​ട​ക്കു​വെ​ച്ച്​ കുട്ടികളെ മാ​റ്റി​ച്ചേ​ർ​ക്ക​ൽ ബു​ദ്ധി​മുട്ടായതിനാലാണിത്  .ക്രൂ​ഡോ​യി​ൽ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക കരു​ത്തി​നെ ക്ഷ​യി​പ്പി​ച്ചി​ട്ടു​ണ്ട്. വി​പ​ണി​യി​ലും ഇ​തി​​െൻറ പ്ര​തി​ഫ​ല​ന​മു​ണ്ട്. നി​ർ​മാ​ണ മേ​ഖ​ല​യി​ലും മ​റ്റ് ഉ​ൽ​പാ​ദ​ന മേ​ഖ​ല​ക​ളി​ലും മാ​ത്ര​മ​ല്ല വ്യാ​പാ​ര​രം​ഗ​ത്തും ഇതിന്റെ അ​ല​യൊ​ലി​ക​ൾ കാ​ണാം. വാ​ട​ക​ക്ക് ആ​ളെ തേ​ടി​യു​ള്ള ബോ​ർ​ഡു​ക​ൾ കൂ​ടി​വ​രു​ക​യാ​ണ്. ഇൗ​വ​ർ​ഷം സ്​​കൂ​ൾ അ​ട​ച്ച​തോ​ടെ കു​വൈ​ത്ത്​ വി​ട്ട കു​ടും​ബ​ങ്ങ​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം തി​രി​ച്ചു​വ​രു​ന്നി​ല്ല എ​ന്നാ​ണ്​ വി​വ​ര​ങ്ങ​ൾ. രാ​ജ്യ​ത്ത്​ വ്യാ​പ​ക​മാ​യി അ​പ്പാ​ർ​ട്ട്​​മ​​െൻറു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു.ജീ​വി​ത​ച്ചെ​ല​വു​ക​ൾ വ​ർ​ധി​ച്ച​തി​നാ​ൽ വി​ദേ​ശി​ക​ൾ കു​ടും​ബ​ങ്ങ​ളെ നാ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട​താ​ണ് റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്. ഫ​ഹാ​ഹീ​ൽ, ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്, മം​ഗ​ഫ്, അ​ബൂ​ഹ​ലീ​ഫ, സാ​ൽ​മി​യ, ഖൈ​ത്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഫ്ലാ​റ്റു​ക​ൾ നി​ര​വ​ധി​യാ​ണ്. താ​മ​സ​ക്കാ​രെ കി​ട്ടാ​ത്ത​തി​നാ​ൽ സാ​ൽ​മി​യ, ഹ​വ​ല്ലി പോ​ലു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ ഫ്ലാ​റ്റ്​​വാ​ട​ക കു​റ​ച്ചി​ട്ടു​ണ്ട്. വാ​ട​ക​ക്ക് ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന ബോ​ർ​ഡു​ക​ൾ മി​ക്ക കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മു​ന്നി​ലു​ണ്ട്. ഇ​തി​നി​ട​യി​ലും പു​തി​യ ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന​താ​ണ്​ കൗ​തു​കം.