നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം :പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കാദർ പറമ്പത്തിന്റെ ജേഷ്ട സഹോദരൻ കാസിം (63) നിര്യാതനായി.  ബുധനാഴ്ച  (31-07-2019) കുവൈത്ത് അദാൻ ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഓഗസ്റ്റ് 5 ന് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തിരുന്നെങ്കിലും വിധി അതനുവദിച്ചില്ല.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി.