പ്രമുഖ സാമൂഹിക പ്രവർത്തകൻ ആലിക്കോയ കുവൈറ്റിൽ നിര്യാതനായി

 

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ജലീബ്-എ യൂണിറ്റ് അംഗം കോഴിക്കോട്, കൊയിലാണ്ടി, ചെങ്ങോട്ട്‌കാവ് സ്വദേശി കോരന്തിയേടത്ത് ആലിക്കോയ (66 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ നിര്യാതനായി. ലോലത്തുൽ ഖലീജ് എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഇമ്പിച്ചി ആയിഷ, മക്കൾ: റഹീസ്, റഫ്സി, റനീഷ്, കമൽ. ഭൌതീക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.