കെ എം ബഷീറിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി യൂസഫലി :10 ലക്ഷം രൂപ നൽകും

അബുദാബി: വാഹനാപകടത്തിൽ മരണപ്പെട്ട, സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് കെ എം ബഷീറിന്റെ കുടുംബത്തിന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി. ഭാര്യയും പറക്കമുറ്റാത്ത രണ്ട് പിഞ്ചു കുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് എം എ യൂസുഫലി അറിയിച്ചു.
ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടയായതെന്ന് അനുശോചന സന്ദേശത്തിൽ യൂസുഫലി പറഞ്ഞു. തുക ഉടൻ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.