കുവൈത്തിൽ ഇന്ത്യൻ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി  : കുവൈറ്റില്‍ ഇന്ത്യന്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . ഫര്‍വാനിയയിലെ ഇയാള്‍ താമസിക്കുന്ന മുറിക്കുള്ളിലാണ് മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സഹപ്രവര്‍ത്തകര്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തുകയായിരുന്നു.