കുവൈത്തിൽ ആശുപത്രികളിലും ക്ലിനിക്കിലും ഫയൽ തുറക്കലെന്ന പേരിൽ ഫീസ് വാങ്ങുന്നതിന് നിരോധനം

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഫയൽ തുറക്കാനെന്ന പേരിൽ ഫീസ്‌ ഈടാക്കുന്നതിനു നിരോധനം ഏർപ്പെടുത്തി..ആരോഗ്യ മന്ത്രാലയത്തിലെ സേവന വിഭാഗം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി ഫാത്തിമ അൽ നജ്ജാർ ആണു ഇത്‌ സംബന്ധിച്ച ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക്‌ എതിരെ കർശ്ശന നടപടികൾ സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ്‌ നൽകി.