കുവൈത്തിൽ 3 മാസക്കാലത്തെ കുടുംബ സന്ദർശ്ശക വിസ ഭാര്യ , മക്കൾ എന്നിവർക്ക്‌ മാത്രം, നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 3 മാസക്കാലത്തെ കുടുംബ സന്ദർശ്ശക വിസ ഭാര്യ , മക്കൾ എന്നിവർക്ക്‌ മാത്രമായി പരിമിതപ്പെടുത്തി കൊണ്ടുള്ള നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇത്‌ സംബന്ധിച്ച്‌ രാജ്യത്തെ മുഴുവൻ താമസ വിഭാഗം കാര്യാലയങ്ങളിൽ വിവരം നൽകിയതായി താമസ കുടിയേറ്റ വിഭാഗം വ്യക്തമാക്കി.അതേ സമയം അപേക്ഷകന്റെയും ഭാര്യയുടെയും മാതാപിതാക്കൾ , സഹോദരങ്ങൾ എന്നിവർക്ക്‌ ഒരു മാസം മാത്രം കാലാവധിയുള്ള സന്ദർശ്ശക വിസ ആയിരിക്കും അനുവദിക്കുക. ബിസ്നസ്സ്‌ ഇനങ്ങളിലുള്ള സന്ദർശ്ശക വിസയുടെ കാലാവധിയും ഒരു മാസത്തേക്ക്‌ മാത്രമായിരിക്കും. ഈ രണ്ടു വിഭാഗങ്ങളുടെയും കാലാവധി യാതൊരു കാരണ വശാലും പുതുക്കുകയോ ദീർഗ്ഘിപ്പിക്കുകയോ ചെയ്യുന്നതല്ലെന്നും അധികൃതർ അറിയിച്ചു.