കശ്മീർ :ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം പാകിസ്ഥാൻ നിർത്തിവെച്ചു

ന്യൂഡൽഹി: ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം പാകിസ്താൻ നിർത്തിവച്ചു. പാക് ദേശീയ സുരക്ഷാ കൗൺസിലിന്റേതാണ് തീരുമാനം. 370ാം അനുച്ഛേദത്തിലെ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണിത്. ഇന്ത്യയിലെ സ്ഥാനപതിയെ തിരിച്ചുവിളിക്കാനും പാകിസ്താൻ തീരുമാനിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പുതിയ പാക് ഹൈക്കമ്മീഷണർ ചുമതലയെടുക്കാൻ സാധ്യത കുറവാണ്. കശ്മീർ വിഷയത്തിൽ യു.എൻ സുരക്ഷാ കൗൺസിലിനെ സമീപിക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്.