സുഷമ സ്വരാജിന്റെ നിര്യാണത്തിൽ മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു

കുവൈറ്റ് സിറ്റി :  മുതിർന്ന ബി ജെ പി നേതാവും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന്റെ നിര്യാണത്തിൽ മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.വിദേശകാര്യ മന്ത്രാലയത്തിന് മാനുഷികതയുടെ മുഖം നൽകിയ അതുല്യ വ്യക്തിത്വത്തിനുടമയായിരുന്നു സുഷമാ സ്വരാജ്. പ്രവാസികളുടെ വിഷയത്തിൽ പ്രത്യേകിച്ചു ഗൾഫ് പ്രവാസികളുടെ പ്രശ്‍നങ്ങളിൽ എല്ലാ പിന്തുണയും നൽകിയ അവരുടെ സേവനങ്ങൾ എന്നും ഓർമകളിൽ ഉണ്ടാവുമെന്നും അനുശോചനക്കുറിപ്പിൽ അറിയിച്ചു. കുവൈറ്റിൽ അവർ വന്നപ്പോഴും നിരവധി വിഷയങ്ങൾ കേൾക്കുവാനും പരിഹാരങ്ങൾ ഉണ്ടാക്കുവാനും കഴിഞ്ഞത് നന്ദി പൂർവ്വം സ്മരിക്കുന്നു.