എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യൻ എംബസി കുവൈത്ത് ഒരുങ്ങി

കുവൈറ്റ് സിറ്റി : ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനം ഇന്ത്യന്‍ എമ്പസി കുവൈറ്റ് വിപുലമായി ആഘോഷിക്കുന്നു. 2019 ആഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഇന്ത്യന്‍ അംബാസിഡര്‍ ജീവാസാഗര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് ദേശീയഗാനം ആലപിക്കുകയും ദേശഭക്തിഗാനങ്ങള്‍ തുടങ്ങിയ പരിപാടികളും നടക്കും. കുവൈറ്റിലെ എല്ലാ ഇന്ത്യന്‍ സമൂഹത്തെയും ആഘോഷപരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എംബസി അറിയിച്ചു.