വ്യാജൻമാർക്ക് പിടിവീഴും : കുവൈത്തിൽ നഴ്സുമാർ, ദന്തഡോക്ടർമാർ, തുടങ്ങിയവരുടെ സർട്ടിഫിക്കറ്റ് സാധുത പരിശോധിക്കാൻ സമിതി

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ പൊതു, സ്വകാര്യ മേഖലകളിലെ നഴ്‌സുമാർ ദന്തഡോക്ടർമാർ, മറ്റു മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരുടെ സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കുന്നതിനു അന്തർ ദേശീയ സ്ഥാപനത്തെ നിയോഗിക്കുവാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.ഇത്‌ സംബന്ധിച്ച്‌
ആരോഗ്യ മന്ത്രാലയത്തിലെ ലൈസൻസിംഗ്‌ വിഭാഗം വിളിച്ചു ചേർത്ത യോഗത്തിൽ സ്വകാര്യ ആശുപത്രികൾ,ക്ലിനിക്കുകൾ ഡിസ്പെൻസറികൾ, എന്നിവയയുടെ പ്രതിനിധികൾ പങ്കെടുത്തു www.isvsc.com എന്ന കമ്പനിയുടെ വെബ്‌സൈറ്റ മുഖേനെയാണു സർട്ടിഫിക്കറ്റുകൾ സാധുതാ പരിശോധന നടത്തേണ്ടത്‌. സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തം മാത്രമായിരിക്കും ഈ സ്ഥാപനത്തിനു ഉണ്ടായിരിക്കുക.നേരത്തെ ഡോക്ടർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കുന്നതിനു epic എന്ന ആഗോള കമ്പനിയുടെ സേവനം മന്ത്രാലയം ഉപയോഗപ്പെടുത്തിയിരുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും എല്ലാ ആരോഗ്യ പ്രവർത്തകർക്കും സ്പെഷ്യലിസ്റ്റുകൾക്കും യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണു യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.അതേ സമയം ഇതിന്റെ ചെലവുകൾ അപേക്ഷകർ തന്നെ വഹിക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.