കശ്മീർ : ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ കുവൈത്ത് ഒ ഐ സി സി പ്രതിഷേധജ്വാല

കുവൈത്ത്സിറ്റി : ജമ്മു- കാശ്മീരിലെ പ്രത്യേകാധികാരം എടുത്ത് കളഞ്ഞ് രാജ്യത്ത് വീണ്ടും ജനങ്ങൾക്കിടയിൽ ഭിന്നിപ്പിന്റെ വിഷവിത്തു വിതയ്ക്കുന്ന കേന്ദ്രത്തിലെ സംഘപരിവാർ സർക്കാറിന്റെ ചെയ്തികൾക്കെതിരെ കുവൈറ്റ് OICC വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ അദ്ധ്യക്ഷം വഹിച്ച യോഗം കുവൈത്ത് OICC പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു.വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻമാരായ സജി മണ്ഡലത്തിൽ സ്വാഗതവും,സിനു ജോൺ നന്ദിയും പറഞ്ഞു.OICC നേതാക്കളായ ക്രിസ്റ്റഫർ ഡാനിയേൽ, മാത്യു ചെന്നിത്തല, ഷോബിൻ സണ്ണി, ഇല്യാസ് പൊതുവാച്ചേരി, മാണി ചാക്കോ തുടങ്ങിയവരും സംസാരിച്ചു.
തുടർന്ന് കേന്ദ്ര സർക്കാർ നടപടിക്കെതിരെ മെഴുകുതിരി തെളിയിച്ചു കൊണ്ട് പ്രവർത്തകർ പ്രതിഷേധജ്വാലയിലും അണിനിരന്നു.