കശ്മീർ :തീരുമാനം ചരിത്രപരമെന്ന് മോഡി

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്കറിന്‍റെയും പട്ടേലിന്‍റെയും സ്വപ്നം യാഥാര്‍ഥ്യമായി. പാക്കിസ്ഥാന് വേണ്ടി ചിലര്‍ അനുച്ഛേദം 370 ദുരുപയോഗം ചെയ്തു. പ്രത്യേക പദവി ഭീകരതയ്ക്കും അഴിമതിക്കും കാരണമായി, 42000 നിരപരാധികള്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരില്‍ പുതിയ യുഗം പിറന്നെന്നും നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.