നാട്ടിലെ പ്രളയ ദുരന്തം :ആശങ്കയോടെ പ്രവാസികൾ

 

കുവൈത്ത്‌ സിറ്റി : നാട്ടിലെ പ്രളയ ദുരന്തം മലയാളികളായ പ്രവാസികളിലും ഏറെ ആശങ്ക ഉയർത്തുന്നു.ഈദിനോട്‌ അനുബന്ധിച്ച ഒഴിവു ദിനങ്ങൾ ആയതിനാൽ ഭൂരിഭാഗം പ്രവാസികളും നാട്ടിൽ നിന്നുള്ള വാർത്തകൾ തൽസമയം അറിയാൻ ടി.വി. ചാനലുകൾക്ക്‌ മുന്നിലാണ്. .പ്രളയവുമായി ബന്ധപ്പെട്ട നാട്ടിൽ നിന്നുള്ള ഓരോ വാർത്തകളും പ്രവാസികൾ നെഞ്ചിടിപ്പോടെയാണു കാണുന്നത്‌. കനത്ത മഴയും കാറ്റും തുടരുന്നതിനാൽ നാട്ടിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായിരിക്കുന്നതിനാൽ നാട്ടിലുള്ള തങ്ങളുടെ ബന്ധുക്കളെ ബന്ധപ്പെടുന്നതിന് ബുദ്ദിമുട്ട് നേരിടുന്നുണ്ട്. പലരുടെയും മൊബൈൽ ഫോണുകൾ ചാർജ്ജ്‌ തീർന്നതിനാൽ സ്വിച്ച്‌ ഓഫ്‌ ചെയ്യപ്പെട്ട നിലയിലാണുള്ളത്‌. .പ്രവാസികളിൽ പലരും ഇവിടെയുള്ള സുഹൃത്തുക്കളും ബന്ധുക്കളുമായി നാട്ടിലുള്ള വിവരങ്ങൾ പരസ്പരം കൈമാറുകയും ആശങ്കക പങ്കു വെക്കുകയും ചെയ്യുകയാണിപ്പോൾ. ..അതിനിടെ ഈദ്‌ ആഘോഷിക്കാൻ കഴിഞ്ഞ ദിവസവും ഇന്നുമായി നാട്ടിലേക്ക്‌ പുറപ്പെട്ട പലർക്കും യാത്ര മുടങ്ങുകയോ വീട്ടിൽ എത്താൻ പറ്റാതെയോ ആയ അവസ്ഥ നേരിടുന്നുണ്ട് .കൊച്ചി വിമാനത്താവളം അടച്ചിട്ടതോടെ കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക്‌ പുറപ്പെടേണ്ടിയിരുന്ന കുവൈത്ത്‌ എയർ വെയ്സ്‌ വിമാനം യാത്ര റദ്ധാക്കിയിരുന്നു.ഇതിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്ന യാത്രക്കാരുടെ യാത്ര അനിശ്ചിതമായി നീളുകയാണു.ഇതിനു പുറമെ കോഴിക്കോടെക്ക്‌ പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രെസ്സും ചില കണക്ഷൻ ഫ്ലൈറ്റുകളും മോശം കാലസ്വസ്ഥയെ തുടർന്ന് തിരുവനന്ത പുരത്താണു ലാന്റ്‌ ചെയ്തത്‌.കൊച്ചി വിമാനതാവളം ഞായറാഴ്ച വരെ അടച്ചിട്ടിരിക്കുന്നതിനാൽ ഈദ്ദിനു നാട്ടിൽ പോകാൻ തീരുമാനിച്ച പലരുടെയും യാത്ര മുടങ്ങിയിരിക്കുകയാണു. ഈദ്‌ അവധി ആയതിനാൽ കനത്ത ചാർജ്ജ്‌ നൽകി ടിക്കറ്റ്‌ എടുത്തവരാണു ഇവരിൽ പലരും.