ഭർത്താവിൻ്റെ ജീവൻ കാത്ത നന്മ നിറഞ്ഞ മലപ്പുറത്തിന് നന്ദി പറഞ്ഞ് മാലതി.

കുവൈത്ത് സിറ്റി /മലപ്പുറം =ഉയിർകാത്ത മനിതരെ, ഉണ്മയാന നാടേ നൻട്രി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കുവൈത്തിലെ ജയിലിൽ കഴിഞ്ഞ തമിഴനാട്‌ സ്വദേശി അർജുൻ അത്തിമുത്തുവിന്റെ ഭാര്യ മാലതിയുടെ ആനന്ദ കണ്ണീർ കലർന്ന സന്ദേശമാണിത്. കാരുണ്യം അലിഞ്ഞു ചേർന്ന മലപ്പുറത്തിന്റെ മണ്ണിനുള്ള അംഗീകാരം കൂടിയാണ് മാലതിയുടെ വാക്കുകൾ.
മലപ്പുറം സ്വദേശിയെ വധിച്ച കേസിൽ അർജുന് വിധിച്ച വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു കൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം മാലതിക്കും ശിക്ഷ യിളവിനു മുൻകൈ എടുത്ത മുനവ്വറലി തങ്ങൾക്കും ലഭിച്ചിരുന്നു. ആറുവർഷത്തിനു ശേഷം കഴിഞ്ഞ ദിവസം മാലതിയുമായി അർജുൻ ഫോണിൽ സംസാരിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട 30ലക്ഷം രൂപയിൽ 27ലക്ഷം രൂപ പ്രവാസികളുൾപ്പെടെയുള്ളവരുടെ സഹായത്തോടെ സമാഹരിച്ചാണ് ശിക്ഷയിളവ് ഉറപ്പ് വരുത്തിയത്.