മഴക്കെടുതി :കുവൈത്ത് എയർവേസ് സർവീസ് നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതും കൊച്ചിയില്‍ നിന്ന് പുറപ്പെടുന്നതുമായ എല്ലാ സര്‍വീസുകളും താല്‍കാലികമായി നിര്‍ത്തിവെച്ചതായി കുവൈത്ത് എയര്‍വേയ്സ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. കാലാവസ്ഥ അനുകൂലമായതിന് ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് അറിയിച്ച അധികൃതര്‍, എല്ലാ യാത്രക്കാരും കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അടച്ചിട്ട കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ചില സര്‍വീസുകള്‍ മറ്റ് വിമാനക്കമ്പനികള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്. അടച്ചിട്ടിരിക്കുന്ന കൊച്ചി വിമാനത്താവളത്തില്‍ ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നാളെ വൈകുന്നേരം തന്നെ സര്‍വീസുകള്‍ പുനരാരംഭിക്കാനുവുമെന്നാണ് സിയാല്‍ അധികൃതരുടെ പ്രതീക്ഷ.