കൊച്ചി വിമാനത്താവളം നാളെ ഉച്ചയോടെ പ്രവർത്തനക്ഷമമാകും

കൊച്ചി വിമാനത്താവളം നാളെ പ്രവർത്തന സജ്ജമാകും . നാളെ ഉച്ചയ്ക്ക് 12 ന് തന്നെ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സിയാൽ അറിയിച്ചു.റണ്‍വേ അടച്ചതിനാല്‍ കൊച്ചിയിലേക്കുള്ള 250ലേറെ ആഭ്യന്തര- രാജ്യാന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയതോടെ ആയിരക്കണക്കിനു യാത്രക്കാർ ബുദ്ധിമുട്ടിലായിരിന്നു. പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ച് ഇവിടെനിന്നു വെള്ളം പുറത്തേക്കൊഴുക്കി അധികൃതർ ഇപ്പോൾ പ്രവാസികൾക്ക് നല്ലൊരു ആശ്വാസവാർത്ത നല്കിയിരിക്കുകകയാണ്