കല കുവൈത്ത് ക്ഷേമനിധി തുക കൈമാറി

കുവൈറ്റ് സിറ്റി: കേരള ആർട്ട് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ ബി യൂണിറ്റ് അംഗമായിരിക്കെ നിര്യാതനായ സുനിൽ കുമാറിന്റെ ക്ഷേമനിധി തുക കൈമാറി. വർക്കല എം‌എൽ‌എ അഡ്വ: വി. ജോയി സുനിലിന്റെ ഭാര്യ ഷിജിക്ക്‌ ക്ഷേമനിധി തുക കൈമാറി. ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ‌എച്ച് സലിം, സിപിഐ‌എം പാളയം കുന്ന് ലോക്കൽ സെക്രട്ടറി ജിഎസ് സുനിൽ, പ്രവാസി സംഘം ഏരിയാ സെക്രട്ടറി പിസി ബാബു, പ്രസിഡൻറ് സലിം ഇസ്മയിൽ, പ്രവാസി സംഘം ചെമ്മരുതി മേഖലാ സെക്രട്ടറി വിശ്വംഭരൻ, വാർഡ് മെമ്പർ കുട്ടപ്പൻ തമ്പി, ലിന്റൊ ജോൺസൺ എന്നിവർ സന്നിഹിതരായിരുന്നു.