കുവൈത്തിൽ നിന്നും നാട്ടിലേക്ക് പോകാൻ കുടുംബത്തോടൊപ്പം വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരൻ കുഴഞ്ഞു വീണു മരിച്ചു

കുവൈറ്റ് സിറ്റി  : നാട്ടിലേക്ക്‌ പോകാനായി കുവൈറ്റ് അന്താരാഷ്ട്രാ വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരൻ വിമാനത്താവളത്തിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. യാത്രക്കായി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി യാത്രക്ക് ഒരുങ്ങുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഇദ്ദേഹം കുഴഞ്ഞു വീണത് . ഉടന്‍ മരണവും സംഭവിച്ചു .
ആന്ധ്രാ സ്വാദേശിയായ 58 കാരനാണ് മരിച്ചത് . ഭാര്യയും മകളും കൂടെ ഉണ്ടായിരുന്നു. ഇവര്‍ ഉടന്‍ കുവൈറ്റിലുള്ള സുഹൃത്തുക്കളെയും നാട്ടില്‍ ബന്ധുക്കളെയും വിവരം അറിയിച്ചു .