ആലപ്പുഴ താമരക്കുളം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്‌ സിറ്റി : ആലപ്പുഴ താമരക്കുളം സ്വദേശി മൊയ്ദീർ റാവുത്തർ റഷീദ്‌ (60) കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി.ഇന്ന് രാവിലെ ഷുവൈഖിലുള്ള ജോലി സ്ഥലത്തേക്ക്‌ പോകുന്നതിനിടയിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടയുടൻ ഇദ്ധേഹത്തെ സബാഹ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. .ഷുവൈഖിലെ വർക്ക്‌ ഷോപ്പിൽ ജീവനക്കാരനായിരുന്നു . മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ കെ.എം.എ.മാഗ്നറ്റ്‌ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നു