കുവൈത്തിൽ 5 ഇന്ത്യൻ വനിതകളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 5 ഇന്ത്യൻ വനിതകളെ തട്ടി കൊണ്ടു പോയി മാനഭംഗം നടത്താൻ ശ്രമിച്ചതായി പരാതി.ഇന്നലെ അബു ഹലീഫയിലാണു സംഭവം. ടാക്സി കാറിൽ ജോലി സ്ഥലത്തേക്ക്‌ പോകുകയായിരുന്നു ഇവർ അഞ്ചു പേരും.വഴിയിൽ വെച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ കാറിൽ എത്തിയ സ്വദേശി യുവാവ്‌ ഇവർ സഞ്ചരിച്ചിരുന്ന ടാക്സി തടഞ്ഞു നിർത്തുകയും താമസ രേഖ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സ്ത്രീകളോട്‌ രേഖകൾ കൂടുതൽ പരിശോധിക്കുന്നതിനു തന്റെ വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു.വാഹനത്തിൽ കയറിയ സ്ത്രീകളെ ഇയാൾ വഫറയിലുള്ള ഫാം ഹസിൽ കൊണ്ടു പോകുകയാണുണ്ടായത്‌.ഫാം ഹസിൽ വെച്ച്‌ സ്ത്രീകളിൽ ഒരാളെ തെരഞ്ഞു പിടിച്ച്‌ മാനഭംഗ ശ്രമം നടത്തുകയും ചെയ്തു.എന്നാൽ മുഴുവൻ സ്ത്രീകളും ചെറുത്തു നിൽക്കുകയും ഫാം ഹസിൽ നിന്ന് ഓടി രക്ഷപ്പെടുകയാീരുന്നുവെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. തുടർന്ന് റോഡരികിൽ എത്തിയ ഇവർ വഴിപോക്കരുടെ സഹായത്താൽ അബു ഹലീഫ പോലീസ്‌ സ്റ്റേഷനിൽ എത്തിയാണു പരാതി നൽകിയത്‌.. വനിതകളുടെ പരാതിയിൽ തട്ടികൊണ്ടു പോകൽ , മാനഭഗപ്പെടുത്തൽ മുതലായ കുറ്റങ്ങൾ ചുമത്തി പോലീസ്‌ കേസ്‌ റെജിസ്റ്റർ ച്ചെയ്തു അന്വേഷണം ആരംഭിച്ചു.