30,000 ത്തോളം പ്രവാസികൾക്ക് കുവൈത്തിൽ യാത്ര വിലക്ക്.

കുവൈത്ത് സിറ്റി :വായ്പ തിരിച്ചടവുകൾ നൽകാത്ത മുപ്പതിനായിരത്തോളം പ്രവാസികൾക്ക് കുവൈത്തിൽ ഗവണ്മെന്റിന്റെ യാത്ര വിലക്ക്. ഇതിലുൾപ്പെട്ട വ്യക്തികളുടെ പട്ടിക നിയമ, ആഭ്യന്തര മന്ത്രാലയങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആകെ പുറത്ത് വിട്ട ലിസ്റ്റിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ രണ്ടുലക്ഷത്തോളം ആളുകൾ ഉൾപെട്ടിട്ടുണ്ടെന്ന് കുവൈറ്റ്‌ ടൈംസ് റിപ്പോർട്ട്‌ ചെയ്തു.വായ്പ തിരിച്ചടവിലുള്ള വ്യക്തികളുടെ ലംഘനത്തിനെതിരെ നിരവധി കമ്പനികളും ബാങ്കുകളും ഗവർമെന്റിനെ സമീപിച്ചിരുന്നു.