മാധ്യമപ്രവർത്തകൻ ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി :കുടുംബത്തിന് നാല് ലക്ഷം രൂപയുടെ ധനസഹായം, പ്രഖ്യാപനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമന്റെ കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.മലയാളം സര്‍വകലാശാലയിലാണ് ജോലി നല്‍കുക. ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചു. ബഷീറിന്റെ മക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും ബഷീറിന്റെ ഉമ്മയ്ക്ക് രണ്ട് ലക്ഷം രൂപ വീതവുമാണ് നല്‍കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.