കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി

കണ്ണൂർ സ്വദേശി അജേഷ് കുമാർ 49 കുവൈറ്റിൽ നിര്യാതനായി. ശർക്കിലെ റൂമിൽ വിശ്രമിച്ചു കൊണ്ടിരിക്കെ പൊടുന്നനെ അബോധാവസ്ഥയിൽ ആവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സംഭവിച്ചു. മൂകാംബിക ജ്വല്ലറിയിൽ വർക്ക് ചെയ്യുകയായിരുന്നു ഫ്രണ്ട്സ് ഓഫ് കണ്ണൂർ അസോസിയേഷൻ മെമ്പർ കൂടിയായിരുന്നു മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള പ്രവർത്തനങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ അസോസിയേഷൻറെ വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടക്കുന്നു. ഇന്ന് രാത്രിയോടെ എത്തിഹാദ് ഫ്ലൈറ്റിൽ മൃതദേഹം നാട്ടിലെത്തിക്കും