ലോകത്ത് ഏറ്റവും കൂടുതൽ മാംസം ഉപയോഗിക്കുന്നതിൽ കുവൈത്ത് രണ്ടാമത്

കു​വൈ​ത്ത് സി​റ്റി: ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ മാം​സം ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യം കു​വൈ​ത്താ​ണെ​ന്ന്​ ഡെ​യ്‌​ലി ടെ​ലി​ഗ്രാ​ഫ് ന​ട​ത്തി​യ പ​ഠ​ന​ത്തിന്റെ റീപോർട്ട്.ഏ​റ്റ​വും കൂ​ടു​ത​ല്‍ മാം​സം ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യം അ​മേ​രി​ക്ക​യാ​ണ്. മി​ത​മാ​യ ജീ​വി​ത​നി​ല​വാ​രം പു​ല​ര്‍ത്തു​ന്ന ഏ​ഷ്യ, ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു മാം​സം കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ഫു​ഡ് ആ​ൻ​ഡ്​ അ​ഗ്രി​ക​ള്‍ച്ച​ര്‍ ഓ​ര്‍ഗ​നൈ​സേ​ഷ​​െൻറ ക​ണ​ക്കു​ക​ള്‍പ്ര​കാ​രം പ്ര​തി​വ​ര്‍ഷം ഒ​രു വ്യ​ക്തി നാ​ലു കി​ലോ​യി​ൽ കൂ​ടു​ത​ല്‍ മാം​സം ക​ഴി​ക്കാ​ത്ത ഏ​ക രാ​ഷ്​​ട്രം ബം​ഗ്ലാ​ദേ​ശാ​ണ്.ശ​രാ​ശ​രി ഏ​റ്റ​വും കു​റ​വ്​ മാം​സം ക​ഴി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യം ഇ​ന്ത്യ​യാ​ണെ​ന്നും ക​ണ​ക്കി​ലു​ണ്ട്.കൂ​ടു​ത​ല്‍ മാം​സം ക​ഴി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ മു​ന്നി​ലു​ള്ള​ത്​ അ​മേ​രി​ക്ക, കു​വൈ​ത്ത്, ആ​സ്‌​ട്രേ​ലി​യ, ബ​ഹ​മാ​സ്, ല​ക്‌​സം​ബ​ര്‍ഗ്, ന്യൂ​സി​ല​ൻ​ഡ്, ഓ​സ്ട്രി​യ, ഫ്രാ​ന്‍സ്, ബ​ര്‍മു​ഡ എ​ന്നി​വ​യാ​ണ്.ഏ​റ്റ​വും കു​റ​ഞ്ഞ തോ​തി​ല്‍ മാം​സം ക​ഴി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മു​ന്നി​ൽ ബം​ഗ്ലാ​ദേ​ശ്, ഇ​ന്ത്യ, ബു​റു​ണ്ടി, ശ്രീ​ല​ങ്ക, റു​വാ​ണ്ട, സി​യ​റ​ലി​യോ​ൺ, ​െഎ​രി​ത്രി​യ, മൊ​സാം​ബീ​ക്, ഗാം​ബി​യ, മ​ലാ​വി എ​ന്നി​വ​യാ​ണു​ള്ള​ത്.